സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും

സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും
Nov 1, 2026 06:31 PM | By PointViews Editor

സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കി സമത്വാധിഷ്ഠിതവും സുരക്ഷിതവുമായ പുതുയുഗ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'പുതുയുഗ വനിതാ നയം - HER SUMMIT 2026' ദ്വിദിന സമ്മിറ്റ് നവംബർ 2, 3 തീയതികളിൽ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ഹൈസിന്ത് ഹോട്ടലിൽ നടക്കും. 'മകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മിറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി മുഖ്യപ്രഭാഷണം നടത്തും. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. എം കെ മുനീർ, ജെബി മേത്തർ എം.പി. എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നവംബർ മൂന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാതിഥിയാകും.


തൊഴിൽ-സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും, രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും, വിദ്യാഭ്യാസം-ആരോഗ്യം-മാനസികക്ഷേമം, സ്ത്രീസുരക്ഷയും നീതിന്യായവും, സൈബർ സുരക്ഷ എന്നിവയാണ് സമ്മിറ്റിലെ അഞ്ച് പ്രധാന ചർച്ചാവിഷയങ്ങൾ. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുക, തുല്യവേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക, വനിതാ സംരംഭകത്വവും ഡിജിറ്റൽ തൊഴിൽസാധ്യതകളും പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും.


സമ്മിറ്റിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്ത്രീശാക്തീകരണം, തൊഴിൽപങ്കാളിത്തം, സുരക്ഷ, ആരോഗ്യം, നിയമപരമായ പരിഷ്‌കരണങ്ങൾ തുടങ്ങിയ മേഖലകളിൽ നയശുപാർശകൾ തയ്യാറാക്കും. ഇവ പ്രായോഗികമായി നടപ്പാക്കുന്നതിനായി ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ, സമയപരിധികൾ, പുരോഗതി വിലയിരുത്തുന്നതിനുള്ള സൂചകങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പ്രവർത്തനരേഖയും രൂപപ്പെടുത്തും. തുടർചർച്ചകളിലൂടെ നിർദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പുതുയുഗ വനിതാ നയത്തിന് അന്തിമരൂപം നൽകുകയും മാർച്ച് എട്ടിന് വനിതാ ദിനത്തിൽ പുതുയുഗ വനിതാ നയം പ്രഖ്യാപിക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം.

Women's Empowerment: Women's Summit for policy formulation begins tomorrow.

Related Stories
സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ  ക്ലിക്ക്.

Nov 1, 2026 07:22 PM

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ ക്ലിക്ക്.

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള...

Read More >>
ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

Nov 1, 2026 11:14 AM

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ...

Read More >>
വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

Nov 1, 2026 11:05 AM

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു...

Read More >>
ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട് സർവ്വകലാശാലയെയും ഹോസ്റ്റലിനെയും ശുദ്ധീകരിക്കാൻ നടപടി വേണം.

Nov 1, 2026 10:01 AM

ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട് സർവ്വകലാശാലയെയും ഹോസ്റ്റലിനെയും ശുദ്ധീകരിക്കാൻ നടപടി വേണം.

ഹോസ്റ്റൽ മുറികൾ സിപിഎം പാർട്ടി ഓഫിസുകൾ. വിദ്യാർത്ഥികൾ അല്ലാത്തവർ മുറികൾ പിടിച്ചടക്കി. പല മുറികളിലും ക്രിമിനലുകളും ഗുണ്ടകളും . കോഴിക്കോട്...

Read More >>
കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍ പങ്കുവച്ചു.

Nov 1, 2026 09:44 AM

കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍ പങ്കുവച്ചു.

കണ്ണൂരിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി യോഗം. ജില്ലയുടെ വികസന ആശയങ്ങള്‍...

Read More >>
കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി യോഗം

Nov 1, 2026 07:29 AM

കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി യോഗം

കണ്ണൂർ ജില്ലയുടെ വികസനത്തിന് ജില്ലാതല പ്രതിനിധി...

Read More >>
Top Stories